അധ്യാപക ഒഴിവുകൾ

കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യപെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്
അധ്യാപക ഒഴിവുകൾ

പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലം മാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ ഓഫീസിൽ വച്ച് മേയ് 24 ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്നു.

കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യപെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോറവും. പുതുക്കിയ വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com