അമെരിക്കൻ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലേയ്ക്ക്

നിലവാരമുള്ള പഠനം ഇനി മാതൃരാജ്യത്ത്
Quality education now in the motherland

നിലവാരമുള്ള പഠനം ഇനി മാതൃരാജ്യത്ത്

getty image

Updated on

ന്യൂഡൽഹി: ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി അമെരിക്കൻ യൂണിവേഴ്സിറ്റികൾ അവരുടെ പുതിയ ക്യാംപസുകൾ ആരംഭിക്കാൻ തീരുമാനമായി. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വലിയ ഡിമാൻഡാണ് എന്നുള്ളതും ഇന്ത്യൻ വിദ്യാഭ്യാസ നയങ്ങളിൽ അടുത്ത കാലത്തുണ്ടായ മാറ്റങ്ങളുമാണ് ഇതിനു പ്രധാന കാരണങ്ങൾ.

2024ൽ മാത്രം 1.3 മില്യൺ ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തു പഠിച്ചു. അതിൽ 65 ശതമാനവും അമെരിക്കയിലായിരുന്നു. ഓരോ വിദ്യാർഥിയും ശരാശരി അഞ്ചു ലക്ഷം രൂപയും അതിൽ കൂടുതലും പ്രതിവർഷം ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അമെരിക്കയിലേയ്ക്കുള്ള യാത്ര ഒഴിവാക്കിക്കൊണ്ടു തന്നെ ഇന്ത്യയ്ക്കുള്ളിൽ ആഗോള നിലവാരത്തിലുള്ള ഡിഗ്രികൾ ലഭ്യമാകുന്ന സാഹചര്യം രൂപപ്പെടുകയാണ് ഇതിലൂടെ.

ഇന്ത്യയിലേയ്ക്ക് എത്തുന്ന വിദേശ യൂണിവേഴ്സിറ്റികൾ :

Illinois Institute of Technology (USA) 2026ൽ മുംബൈയിൽ ക്യാംപസ് ആരംഭിക്കും.

STEM, ബിസിനസ് മേഖലകളെ കുറിച്ചുള്ള പഠന വിഷയങ്ങളാകും ഉണ്ടാകുക.

University of Southampton (UK) 2025 ൽ ഗുരുഗ്രാമിൽ ക്ലാസുകൾ തുടങ്ങും. ലോ, ബിസിനസ്,കംപ്യൂട്ടിങ് തുടങ്ങി വിവിധ

വിഷയങ്ങളിലായിരിക്കും ഡിഗ്രി കോഴ്സുകൾ.

University of Liverpool, Aberdeen, York (UK), University of Western Australia എന്നിവയും ഇന്ത്യയിൽ ക്യാംപസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ യൂണിവേഴ്സിറ്റികളാണ്.

IED (Italy) മുംബൈയിൽ ഫാഷൻ, ഡിസൈൻ മേഖലകളിൽ കോഴ്സുകൾ തുടങ്ങാൻ തയാറെടുക്കുകയാണ്.

ഇന്ത്യൻ വിദ്യാർഥികൾക്ക് നിരവധി നേട്ടങ്ങൾ:

വിദേശ വിദ്യാഭ്യാസം കൊതിക്കുന്ന വിദ്യാർഥികൾക്ക് തങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള ഡിഗ്രികൾ ഇന്ത്യയിൽ തന്നെ നേടാം എന്നതാണ് വലിയൊരു നേട്ടം. വിസാ പ്രശ്നങ്ങളുയർത്തുന്ന തലവേദനകൾ ഉണ്ടാകില്ല എന്നതും ആശ്വാസമാണ്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്നതിലും ട്യൂഷൻ ഫീസ് 25-40 ശതമാനം വരെ കുറവാണ് എന്നതും ഒരു നേട്ടമാണ്. സെമസ്റ്റർ എക്സ്ചേഞ്ച്, ഇന്‍റേൺഷിപ്പുകൾ, ഫൈനൽ ഇയർ ട്രാൻസ്ഫറുകൾ പോലുള്ള അവസരങ്ങളും ലഭിക്കും.

വിദേശ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലേക്കു വരുന്നതിനു കാരണം:

വിദ്യാർഥി എൻറോൾമെന്‍റ് കുറയുന്നതും വിസാ പ്രശ്നങ്ങളും പോസ്റ്റ് കോവിഡ് കാലത്തെ അനിശ്ചിതത്വങ്ങളുമാണ് വിദേശ യൂണിവേഴ്സിറ്റികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.

മേൽ പറഞ്ഞ കാരണങ്ങളാൽ വിദേശ യൂണിവേഴ്സിറ്റികൾക്ക് വിദ്യാർഥികളെ നേരിട്ട് എത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ് മുഖ്യ കാരണം.

പുതിയ വരുമാനം: പുതിയ രാജ്യങ്ങളിൽ ക്യാംപസ് തുടങ്ങുന്നതിലൂടെ പുതിയ വരുമാന മാർഗങ്ങൾ തേടുക എന്ന ലക്ഷ്യവും വിദേശ യൂണിവേഴ്സിറ്റികൾക്കുണ്ട്.

അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം: യുവജന സാധ്യത ഏറ്റവും കൂടുതലുളള ഇന്ത്യ മനുഷ്യ വിഭവ ശേഷിയിൽ മുന്നിലാണ് എന്നതാണ് മറ്റൊരു കാരണം.

ഖത്തറിൽ വിജയിച്ച ഗൾഫ് മാതൃക:

ഖത്തറിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന ചില യൂണിവേഴ്സിറ്റികളാണ് 2004 മുതൽ പ്രവർത്തിച്ചു വരുന്ന

Carnegie Mellon University – Qatar, 2005 മുതൽ പ്രവർത്തിച്ചു വരുന്ന

Georgetown University – Qatar, 2008 മുതൽ പ്രവർത്തിച്ചു വരുന്ന

Northwestern University – Qatar എന്നിവ. നിലവിൽ ഖത്തറിൽ പ്രവർത്തിച്ചു വരുന്ന

Texas A&M University – Qatar 2028 ഓടെ പ്രവർത്തനം അവസാനിപ്പിക്കും.

ഖത്തർ ഫൗണ്ടേഷൻ പോലുള്ള സ്ഥാപനങ്ങൾ ഈ യൂണിവേഴ്സിറ്റികൾക്ക് പൂർണ ഫണ്ടിങ് നൽകുന്നു. അതു കൊണ്ട് ശൈത്യകാല വ്യവസ്ഥകളില്ലാതെ ഭദ്രതയോടെ പ്രവർത്തനം സാധ്യമാണ്.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പഠനച്ചെലവ് എല്ലാവർക്കും താങ്ങാനാവുന്നതല്ല. ഫാക്കൽറ്റി നിലവാരം, സിലബസ് എന്നിവ യഥാസ്ഥാനം ഉറപ്പാക്കേണ്ടതുണ്ട്. നിയമപരമായ വ്യക്തതയും ലാളിത്യവുമുള്ള നടപടികൾ വേണം.

അമെരിക്കൻ വിദ്യാഭ്യാസം നേടാൻ അമെരിക്കയിലേയ്ക്കുള്ള ടിക്കറ്റ് ആവശ്യമില്ലാതായി. ഗ്ലോബൽ നിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യയിലും ഗൾഫിലും ലഭ്യമായതോടെ, ഇന്ത്യ പഠനത്തിന്‍റെ ആഗോള കേന്ദ്രമായി മാറുകയാണ്. ഇതോടെ ഇന്ത്യ ലോക വിദ്യാഭ്യാസ ഹബ്ബായി മാറുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com