വിദ്യാഭ്യാസ വാർത്തകൾ (14-11-2023)

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കും
വിദ്യാഭ്യാസ വാർത്തകൾ (14-11-2023)

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രഫി കോഴ്സിന് (2023-25) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. ബിരുദധാരികൾക്ക്  മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കും. സ്റ്റെനോഗ്രഫി കോഴ്സിനോടൊപ്പം ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകും.

2023 ഡിസംബറിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ ആറിന് മുമ്പ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം.

പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിന് അവസരം

2023-24 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 14ന് വൈകിട്ട് മൂന്നു വരെ ലഭ്യമായിരിക്കും. നവംബർ ഒമ്പതിലെ  AIAPGET/COE/2023 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക് ഈ ഘട്ടത്തിൽ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

സ്റ്റെനോഗ്രഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com