നടൻ ശരത് ബാബു അന്തരിച്ചു

തമിഴ്,തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം മലയാളത്തിലും തന്‍റേതായ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്
നടൻ ശരത് ബാബു അന്തരിച്ചു

ന്യൂഡൽഹി: തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടർന്ന് എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായ ഇദ്ദേഹത്തെ ഏപ്രിൽ 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തമിഴ്,തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം മലയാളത്തിലും തന്‍റേതായ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം മലയാളികൾക്ക് സുപരിചിതനായത്. വിവിധ ഭാഷകളിലായി 200 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1973 ലാണ് അദ്ദേഹം സിനിയിലേക്കെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com