'ആഹ്ളാദം' സിനിമയുടെ ആദ്യ പ്രദർശനം ദുബായിൽ

യു എ ഇ യിലെ അഭിനയ മോഹികളായ മലയാളികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ജിജീഷ് ഗോപി ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്.
Ahladam film first show dubai

'ആഹ്ളാദം' സിനിമയുടെ ആദ്യ പ്രദർശനം ദുബായിൽ

Updated on

ദുബായ്: പ്രവാസി മലയാളിയായ ജിജീഷ് ഗോപി നിർമ്മാണവും സംവിധാനവും നിർവഹിച്ച 'ആഹ്ളാദം' സിനിമയുടെ ആദ്യ പ്രദർശനം ദുബായ് ഹയാത് റീജൻസിയിലെ സ്റ്റാർ ഗലേറിയ സിനിമയിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു. കലേഷ് കരുണാകരനാണ് ഛായാഗ്രാഹകൻ. യു എ ഇ യിലെ അഭിനയ മോഹികളായ മലയാളികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ജിജീഷ് ഗോപി ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്.

ത്രില്ലർ സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് സിനിമയെടുത്തിരിക്കുന്നതെന്ന് ജിജീഷ് ഗോപി പറഞ്ഞു. ജിജീഷ് ഗോപി കഴിഞ്ഞ പത്ത് വർഷമായി യു എ ഇ യിലെ ഐ ടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

പുതുമഖങ്ങളായ അനുരാജ് ആലന്തത്തിൽ, വിബിൻ നാരായണൻ, രാഗേഷ് മേനോൻ,ഹെലന മാത്യു, മരിയ ജേക്കബ്, അനികേത് ജിജീഷ്, പോൾസൺ പാവറട്ടി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജിജീഷ് ഗോപി ഈണം നൽകി പ്രശസ്ത മലയാള ഗായകൻ സുദീപ് കുമാർ ആലപിച്ച ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. "ആഹ്‌ളാദം" ഉടൻതന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com