ഇന്ത്യയാണ് എനിക്കെല്ലാം, കനേഡിയൻ പൗരത്വം ഉപേക്ഷിക്കുന്നു: അക്ഷയ് കുമാർ

പൗരത്വം ഉപേക്ഷിച്ചാൽ കനേഡിയൻ കുമാറെന്ന വട്ടപ്പേരിനു മാറ്റം വരുമോ എന്നു കാത്തിരുന്നു കാണാം
ഇന്ത്യയാണ് എനിക്കെല്ലാം, കനേഡിയൻ പൗരത്വം ഉപേക്ഷിക്കുന്നു: അക്ഷയ് കുമാർ

കനേഡിയൻ കുമാർ എന്നൊരു കളിപ്പേരുണ്ട് ബോളിവുഡ് താരം അക്ഷയ് കുമാറിന്. താരത്തിന്‍റെ കനേഡിയൻ പൗരത്വം ഇത്തരം പലവിധ കളിയാക്കലുകൾക്കും വഴിവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങുന്നു അക്ഷയ് കുമാർ. താനും കുടുംബവും പൗരത്വം ഉപേക്ഷിക്കാനായുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞുവെന്നു അക്ഷയ് വ്യക്തമാക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

'ഇന്ത്യയാണ് എനിക്കെല്ലാം, ഞാൻ നേടിയതൊക്കെ ഇന്ത്യയിൽ നിന്നാണ്,' അക്ഷയ് കുമാർ പറയുന്നു. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്ത് കാനഡയിൽ പോയിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് പൗരത്വത്തിന് അപേക്ഷിക്കാൻ പറഞ്ഞത്. സിനിമയിലെ ഭാവി അനിശ്ചിത്വത്തിലായതു കൊണ്ടു തന്നെ അങ്ങനെ ചെയ്തു. എന്നാൽ അതിനുശേഷം പുറത്തുവന്ന രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റായി. തിരിച്ചു പോയി നന്നായി ജോലി ചെയ്യാനായിരുന്നു ആ സുഹൃത്തിന്‍റെ ഉപദേശം. പിന്നീട് സിനിമകളുടെ തിരക്കായി. സത്യം പറഞ്ഞാൽ, കനേഡിയൻ പാസ്പോർട്ട് ഉണ്ടെന്ന കാര്യം തന്നെ മറന്നു പോയി, അക്ഷയ് കുമാർ പറയുന്നു. പൗരത്വം ഉപേക്ഷിച്ചാൽ കനേഡിയൻ കുമാറെന്ന വട്ടപ്പേരിനു മാറ്റം വരുമോ എന്നു കാത്തിരുന്നു കാണാം.

ഇപ്പോൾ സെൽഫി എന്ന ചിത്രമാണു അക്ഷയ് കുമാറിന്‍റേതായി റിലീസ് ചെയ്യാനൊരുങ്ങുന്നത്. മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്‍റെ ഹിന്ദി റീമേക്കാണ് സെൽഫി. പൃഥ്വിരാജ് ചെയ്ത കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത് അക്ഷയ് കുമാറാണ്. സുരാജ് വെഞ്ഞാറമൂടിന്‍റെ വെഹിക്കിൾ ഇൻസ്പെക്റ്റർ റോളിൽ ഇമ്രാൻ ഹഷ്മിയും. ചിത്രം നാളെ തിയെറ്ററുകളിലെത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com