ഒടുവിൽ..!!! 'അവതാർ 2' ഒടിടിയിൽ

അവതാർ 3 യുടെ ചിത്രീകരണം പൂർത്തിയാക്കി, ചിത്രം 2024-ൽ പുറത്തിറങ്ങും.
ഒടുവിൽ..!!! 'അവതാർ 2' ഒടിടിയിൽ

ലോകസിനിമാ പ്രേക്ഷകരെയാകെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു ജെയിംസ് കാമറോണിന്‍റെ 'അവതാർ'. ഈ പരമ്പരയിൽ ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായ "അവതാർ - ദി വേ ഓഫ് വാട്ടർ" ഇപ്പോൾ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

2022 ഡിസംബർ 16നാണ് ചിത്രം തിയെറ്ററുകളിൽ എത്തിയത്. 5 മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിലേക്കു വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ ഏഴിന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്ന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ലഭ്യമാകും.

സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്. ആഗോള ബോക്സോഫീസിൽ ഏകദേശം 2.23 ബില്യൺ ഡോളറാണ് ചിത്രം നേടിയത്.

13 കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്‍റെ തുടർച്ചയായാണ് "അവതാർ - ദി വേ ഓഫ് വാട്ടർ" എത്തിയത്. മൂന്നാമത്തെ ഭാഗത്തിന്‍റെ സൂചനകൾ നൽകിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അവതാർ 3 യുടെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. ചിത്രം 2024-ൽ പുറത്തിറങ്ങും. ശേഷിക്കുന്ന ഭാഗങ്ങൾ അവതാർ 4, അവതാർ 5 എന്നിവ 2026-ലും 2028-ലും റിലീസിന് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com