'ഒരു പെണ്ണിതാ...': വിജയ്‌ ദേവരകൊണ്ട - സാമന്ത ചിത്രത്തിലെ പുതിയ ഗാനമെത്തി | Video

'ഒരു പെണ്ണിതാ' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതസംവിധാനം മലയാളികളുടെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബാണ്

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട, സാമന്ത ചിത്രം 'ഖുഷി'യിലെ അഞ്ചാമത്തെ ഗാനം പുറത്തിറങ്ങി. 'ഒരു പെണ്ണിതാ' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതസംവിധാനം മലയാളികളുടെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബാണ്. അരുണ്‍ ആലാട്ടിന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്തും വിപിന്‍ സേവ്യറും ചേര്‍ന്നാണ്.

ഓരോ ഭര്‍ത്താക്കന്മാര്‍ക്കും ആസ്വദിക്കാവുന്ന ഗാനം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ഗാനം മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. ആരാധ്യ എന്ന നായികാകഥാപാത്രത്തെ വിവാഹം കഴിച്ച നായകന്‍ വിപ്ലവിന്‍റെ വിവാഹശേഷമുള്ള കഷ്ടപ്പാടുകളെപ്പറ്റിയുള്ള പാട്ട് ശ്രോതാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. വിജയ്‌ ദേവരകൊണ്ടയുടെ ഗംഭീര ഡാന്‍സ് സ്റ്റെപ്പുകളും ഗാനത്തിന്‍റെ മാറ്റു കൂട്ടുന്നുണ്ട്.

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന 'ഖുഷി' നിർമിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ്. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. ചിത്രത്തിലെ മുന്‍പു പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 1-ന് ചിത്രം തീയറ്ററുകളിലെത്തും.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com