അവസാന ചിത്രം ലോകേഷിനൊപ്പം; രജിനികാന്ത് വിശ്രമജീവിതത്തിലേക്ക്!

72 കാരനായ രജിനികാന്ത് കഴിഞ്ഞ നാലു പതിറ്റാണ്ടായി തമിഴ് സിനിമയെ അടക്കി ഭരിക്കുകയാണ്.
രജിനികാന്ത് സംവിധായകൻ ലോകേഷിനൊപ്പം
രജിനികാന്ത് സംവിധായകൻ ലോകേഷിനൊപ്പം

ചെന്നൈ: രജിനികാന്ത് സിനിമയിൽ നിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി തമിഴ് സംവിധായകൻ മിസ്കിൻ. രജിനികാന്തിന്‍റെ അടുത്ത ചിത്രം സംവിധായകൻ ലോകേഷ് കനകരാജിനോടൊപ്പമാണെന്ന വാർത്തകൾ സ്ഥിരീകരിച്ചതിനൊപ്പമാണ് മിസ്കിൻ ചിത്രം രജിനിയുടെ അവസാന ചിത്രമാണെന്നു കൂടി പറഞ്ഞത്.

ആർക്കും അവഗണിക്കാനാകാത്ത മികച്ച സംവിധായകനാണ് ലോകേഷ്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം രജിനികാന്തിനൊപ്പമാണ്. ചിത്രം രജിനികാന്തിന്‍റെ അവസാന ചിത്രമായിരിക്കുമെന്നും അവർ പറയുന്നുണ്ട്..അതിലെത്ര മാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല. എന്തായാലും രജിനികാന്തിനെ പോലൊരു സൂപ്പർ സ്റ്റാർ അടുത്ത ചിത്രം ചെയ്യാൻ ലോകേഷിനോട് ആവശ്യപ്പെട്ടുവെന്നത് വളരെ അഭിമാനകരമാണെന്നാണ് മിസ്കിൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

72 കാരനായ രജിനികാന്ത് കഴിഞ്ഞ നാലു പതിറ്റാണ്ടായി തമിഴ് സിനിമയെ അടക്കി ഭരിക്കുകയാണ്. പ്രായ വ്യത്യാസമില്ലാതെ നിരവധി പേരാണ് അദ്ദേഹത്തിന്‍റെ ആരാധക വൃ‌ന്ദത്തിലുള്ളത്. മിസ്കിൻ പറഞ്ഞത് ശരിയാണെങ്കിൽ രജിനിയുടെ ആരാധകർക്കത് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുക.

നിലവിൽ ജെയ്‌ലർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് രജിനികാന്ത്. ചിത്രം ഓഗസ്റ്റ് 10 ന് തിയെറ്ററുകളിലെത്തും. അതിനു ശേഷം ടി.ജെ. ജ്ഞാനവേലിനൊപ്പമാണ് അടുത്ത പ്രോജക്റ്റ്. അതിനു ശേഷമായിരിക്കും ലോകേഷിനൊപ്പമുള്ള ചിത്രം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com