രാമചന്ദ്ര ബോസ് & കോ ഓൺലൈൻ ബുക്കിംഗ് പുരോഗമിക്കുന്നു

ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും
രാമചന്ദ്ര ബോസ് ആൻഡ് കോ, ഫസ്റ്റ് ലുക്ക് പോസ്റ്റർ
രാമചന്ദ്ര ബോസ് ആൻഡ് കോ, ഫസ്റ്റ് ലുക്ക് പോസ്റ്റർ

നീണ്ട കാത്തിരിപ്പിനു ശേഷം നിവിൻ പോളിയുടെ പക്കാ ഫാമിലി എന്‍റർടെയ്നർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം 'രാമചന്ദ്രബോസ് & കോ' ഓണം റിലീസായി തിയെറ്ററുകളിൽ എത്തുന്നു. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്‍റെ ഓൺലൈൻ ബുക്കിങ് പുരോഗമിക്കുന്നു. ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ട്രെയിലർ ഇപ്പോൾ. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ട്രെയിലറിൽ ഏറെയുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com