സിയോൾ: മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലെ നടൻ ലീ സൺ ക്യുങ്ങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സെൻട്രൽ സിയോളിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളിൽ നിന്ന് കൽക്കരി കഷ്ണങ്ങൾ കണ്ടെത്തി. 2020ൽ ഓസ്കർ നേടിയ പാരസൈറ്റിൽ ലീ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചിരുന്നത്.
ലീ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരിജുവാന പോലുള്ള ലഹരിവസ്തുക്കൾ ലീ നിരന്തരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ലഹരിക്കേസിൽ കുടുങ്ങിയതിനെത്തുടർന്ന് സിനിമ, ടെലിവിഷൻ പരിപാടികൾ എന്നിവയിൽ നിന്ന് പുറത്താക്കിയിരുന്നു. 48 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് ലീക്കെതിരേ രജിസ്റ്റർ ചെയ്തിരുന്നത്.