മാർത്താണ്ഡന്‍റെ 'ഓട്ടംതുള്ളൽ' പൂർത്തിയായി

. പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം.
Ottam thullal film pack up

മാർത്താണ്ഡന്‍റെ 'ഓട്ടംതുള്ളൽ' പൂർത്തിയായി

Updated on

സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതത്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ

, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്‍റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജാണ് ഈണം പകരുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്ന സിനിമ വൈകാതെ തിയെറ്ററുകളിൽ എത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com