
മുംബൈ: പുതിയ ചിത്രം ജവാനു നൽകിയ മികച്ച സ്വീകരണത്തിന് ആരാധകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ. ദക്ഷിണേന്ത്യൻ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിലാണ് റിലീസ് ചെയ്തിരിക്കുന്നത്. എക്സിലൂടെയാണ് താരം ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിൽ നയൻ താര, വിജയ് സേതുപതി എന്നിവരും അതിഥി താരങ്ങളായി ദീപിക പദുക്കോണും പ്രിയാമണിയും എത്തുന്നുണ്ട്. ചിത്രത്തിന് മികച്ച സ്വീകരണമാണ് തിയെറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.