സുലൈഖാ മൻസിൽ ഓടിടിയിലേക്ക്

മേയ് 30 മുതൽ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.
സുലൈഖാ മൻസിൽ ഓടിടിയിലേക്ക്

പെരുന്നാൾ പടമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ ഓടിടിയിലേക്ക് എത്തുന്നു. കേരളത്തിലും വിദേശത്തും മികച്ച കളക്ഷൻ റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും ലഭിച്ചു,. എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാർ ഇതിനോടൊകം യൂട്യൂബിൽ കണ്ടുകഴിഞ്ഞു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. മേയ് 30 മുതൽ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.

സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്‍റെ നിർമാണം ചെമ്പൻ വിനോദിന്‍റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്. ഗണപതി, ശബരീഷ് വർമ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com