തിങ്കളാഴ്ച്ച ഹൃദയാഘാതത്തിന് നല്ല ദിവസം!

മരണകാരണമായ ഹൃദയാഘാതങ്ങൾ കൂടുതലായും തിങ്കളാഴ്ചയാണ് സംഭവിക്കുന്നതെന്നാണ് പഠനത്തിൽ തെളിഞ്ഞത്
തിങ്കളാഴ്ച്ച ഹൃദയാഘാതത്തിന് നല്ല ദിവസം!

ന്യൂഡൽഹി: ഹൃദയാഘാതവും തിങ്കളാഴ്ച്ചയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മരണകാരണമായ ഹൃദയാഘാതങ്ങൾ കൂടുതലായും തിങ്കളാഴ്ചയാണ് സംഭവിക്കുന്നതെന്നാണ് അയർലണ്ടിലെ റോയൽ കോളെജ് ഒഫ് സർജിയൺസും ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റും ചേർന്നു നടത്തിയ പഠനത്തിൽ തെളിഞ്ഞത്.

2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ അയർലണ്ടിൽ ചികിത്സ തേടിയ 10,528 രോഗികളുടെ വിവരങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. എസ്ടി-സെഗ്മെന്‍റ് എലിവേഷൻ മയോകാർഡിനൽ ഇൻഫാർക്ഷൻ(സ്റ്റെമി) എന്ന ഇനം ഹൃദയാഘാതം കൂടുതലും തിങ്കളാഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കണ്ടെത്തിയത്.

മാഞ്ചസ്റ്ററിലെ ബ്രിട്ടിഷ് കാർഡിയോവാസ്കുലാർ‌ സൊസൈറ്റിയുടെ കോൺഫറൻസിൽ ഈ പഠനം അവതരിപ്പിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് തിങ്കളാഴ്ചയിൽ ഹൃദയാഘാതം സംഭവിക്കുന്നതെന്നത് കണ്ടെത്തിയാൽ മാത്രമേ അതു രോഗികൾക്ക് ഗുണപ്പെടുകയുള്ളൂ എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ നിലേഷ് സമാനി പറയുന്നു. ഈ പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്താൻ ഇനിയും ഗവേഷകർക്കായിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com