കിടപ്പ് രോഗികൾക്ക് ആ'ശ്വാസം': മമ്മൂട്ടിയുടെ വക ഓക്സിജൻ കോൺസൻട്രേറ്ററുകൾ

പ​ദ്ധ​തി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കെ​യ​ർ & ഷെ​യ​ർ
കിടപ്പ് രോഗികൾക്ക് ആ'ശ്വാസം': മമ്മൂട്ടിയുടെ വക ഓക്സിജൻ കോൺസൻട്രേറ്ററുകൾ

ആ​ലു​വ: കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി ന​ട​ൻ മ​മ്മൂ​ട്ടി. അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​വി​ൽ നി​ന്നും ഓക്സിജൻ വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് ഓക്സിജൻ കോൺസൻട്രേറ്ററുകളിൽ ഉപയോഗിക്കുന്നത്.

മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ'​ശ്വാ​സം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ മ​മ്മൂ​ട്ടി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ രം​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട് -മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 50 ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ളാ​ണ് വി​ത​ര​ണം ന​ട​ത്തു​ക. പ​ദ്ധ​തി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കെ​യ​ർ & ഷെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് കു​ര്യ​ൻ പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​റി​ട്ട മാ​തൃ​ക തീ​ർ​ക്കു​ന്ന കെ​യ​ർ & ഷെ​യ​റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നു രാ​ജ​ഗി​രി ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com