'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബംഗളൂരുവിൽ നിന്നുള്ള 22കാരന്‍റെ വിഡിയോ ആണ്
Bengaluru Gen Z about quitting his job

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

Updated on

പുതു തലമുറയുടെ ജോലിയോടുള്ള കാഴ്ചപ്പാടു തന്നെ വ്യത്യസ്തമാണ്. ജോലി സമ്മർദ്ദത്തേയും നിർബന്ധിച്ച് ഓവർടൈം ചെയ്യിക്കുന്നതിനും എതിരായി തുറന്നടിക്കാൻ ജെൻസിക്ക് മടിയില്ല. ഇത്തരത്തിൽ നിരവധി യുവാക്കളുടെ വിഡിയോ ആണ് വൈറലായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബംഗളൂരുവിൽ നിന്നുള്ള 22കാരന്‍റെ വിഡിയോ ആണ്.

ജോലിക്ക് പോകാൻ തനിക്ക് വെറുപ്പാണെന്നും രാജിവെക്കാൻ പോവുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് യുവാവിന്‍റെ വിഡിയോ. അനൻഷുൾ ഉത്തയ്യ എന്ന യുവാവാണ് ജോലിയോടുള്ള അസംതൃപ്തി വ്യക്തമാക്കിയത്. ഞാൻ ജോലി രാജിവെക്കാൻ പോവുകയാണ്. എന്തു ചെയ്യുമെന്ന് എനിക്കൊരു പിടിയുമില്ല. എന്‍റെ ജോലി ഞാൻ വെറുക്കുന്നു. എന്‍റെ ഇപ്പോഴത്തെ ജീവിത സാഹചര്യം തന്നെ ഞാൻ വെറുക്കുന്നു. - അനൻഷുൾ പറഞ്ഞു.

ഉന്നത പഠനത്തിനായി ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ തനിക്ക് അഡിമിഷൻ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതിന് ശേഷം ജോലിക്ക് പോകേണ്ടിവരുന്നതുകൊണ്ട് വീണ്ടും പഠിക്കാൻ പോകുന്നില്ല എന്നാണ് യുവാവ് പറയുന്നത്. ഞാൻ 8 മണിക്കൂർ ജോലിയാണ് ചെയ്യുന്നത്. എനിക്കത് ഇഷ്ടമില്ല. അത് ബോറിങ് ആയാണ് എനിക്ക് തോന്നുന്നത്. ഇനി എനിക്കത് ചെയ്യാൻ പറ്റില്ല. സമയം വെറുതെ പാഴാക്കി കളയുന്നതുപോലെയാണ് തോന്നുന്നത്. - യുവാവ് കൂട്ടിച്ചേർത്തു. ജോലി രാജിവെക്കുന്നതിൽ തന്‍റെ മാതാപിതാക്കൾക്ക് താൽപ്പര്യമില്ലെന്നും അനൻഷുൾ പറയുന്നത്.

കണ്ടൻറ് ക്രിയേറ്ററാകാനുള്ള താൽപ്പര്യത്തേക്കുറിച്ചും അൻഷുൽ പങ്കുവെക്കുന്നുണ്ട്. മൂന്ന് മാസമായി താൻ ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും. ഇതിലൂടെ തന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം പതിനായിരം. ഇതിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അൻഷുൽ വ്യക്തമാക്കി. വിഡിയോ വൈറലായതോടെ ഫോളോവേഴ്സിന്‍റെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്.

അതിനിടെ ജോലി രാജിവെക്കുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല എന്ന വ്യക്തമാക്കിക്കൊണ്ട് മറ്റൊരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ രാവിലെ 7.45 ആയി. പത്ത് മണിക്ക് ജോലിയിൽ പ്രവേശിക്കണം. എനിക് പേടിയുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. എനിക്ക് ഇപ്പോൾ മറ്റൊരു ചിന്ത വരുകയാണ്. കുറച്ചു ദിവസം കൂടി നോക്കി ശരിക്ക് ജോലി രാജിവെക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തോന്നുന്നത്. കൃത്യമായി ശമ്പളം ലഭിക്കുന്ന ജോലി രാജിവെക്കുന്നതിൽ തനിക്ക് ഭയമുണ്ടെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com