മെഡിക്കല്‍ ടൂറിസം മേഖലയില്‍ കേരളം വളരുന്നു

ആധുനിക വൈദ്യശാസ്ത്ര വൈദഗ്ധ്യവും ആയുര്‍വേദത്തിന്‍റെയും മറ്റ് തദ്ദേശീയ ചികിത്സാ രീതികളും സംയോജിപ്പിക്കുന്നതാണ് കേരളത്തിന്‍റെ മെഡിക്കൽ ടൂറിസം
മെഡിക്കല്‍ ടൂറിസം മേഖലയില്‍ കേരളം വളരുന്നു Kerala growth in medical tourism
മെഡിക്കല്‍ ടൂറിസം മേഖലയില്‍ കേരളം വളരുന്നുFreepik.com
Updated on

തിരുവനന്തപുരം: അതിവേഗം വികസിക്കുന്ന മെഡിക്കല്‍ വാല്യൂ ടൂറിസം മേഖലയില്‍, ദേശീയവും ആഗോളവുമായ തലങ്ങളില്‍ കേരളം ഉയര്‍ന്നുവരുന്നുവെന്ന് ഇന്ത്യയിലെ സിഐഐ-കെപിഎംജി പുറത്തിറക്കിയ 'കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ വിഷന്‍ 2030- ഡെസ്റ്റിനേഷന്‍ ഫോര്‍ മോഡേണ്‍ മെഡിസിന്‍ ആന്‍ഡ് ട്രഡീഷണല്‍ മെഡിസിന്‍' പഠന റിപ്പോര്‍ട്ട്.

പൊതു ആരോഗ്യ അടിസ്ഥാന വികസനത്തിന് പേരുകേട്ട കേരളം, ആധുനിക വൈദ്യശാസ്ത്ര വൈദഗ്ധ്യവും ആയുര്‍വേദത്തിന്‍റെയും മറ്റ് തദ്ദേശീയ ചികിത്സാ രീതികളുടെയും പാരമ്പര്യങ്ങള്‍ സംയോജിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ മേഖല വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്.

കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച കേരള ഹെല്‍ത്ത് ടൂറിസത്തിന്‍റെ 11ാമത്തെ പതിപ്പിലാണ് കെപിഎംജി റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

സംസ്ഥാനത്തുടനീളം മെഡിക്കല്‍, ആയുഷ്, വെല്‍നസ് എന്നിവയ്ക്കുള്ള മരുന്നുകള്‍, ഹബ്ബുകള്‍, മെഡിക്കല്‍, വെല്‍നസ് പ്രൊഫഷണലുകളുടെ മെഡിക്കല്‍ ടൂറിസം സര്‍ട്ടിഫൈഡ് പൂള്‍, മെഡിക്കല്‍ വെല്‍നസ് ടൂറിസം വികസനത്തിനും പ്രമോഷനുമായി ബോര്‍ഡ്- കൗണ്‍സില്‍, മെഡിക്കല്‍ വാല്യൂ ട്രാവല്‍ പേഷ്യന്‍റ് ഹെല്‍പ്പ്ഡെസ്ക്, സംസ്ഥാനത്തെ ആയുര്‍വേദ ഉത്പന്ന രൂപീകരണത്തിലും നിർമാണത്തിലും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, മെഡിസിന്‍ സമ്പ്രദായത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ ബോള്‍സ്റ്റര്‍ വിതരണ ശൃംഖല, പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള തന്ത്രപരവും കേന്ദ്രീകൃതവുമായ ബോധവത്കരണം, മെഡിസിന്‍ സമ്പ്രദായത്തില്‍ ഗവേഷണവും വികസനവും വളര്‍ത്തല്‍ തുടങ്ങി നിരവധി ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Trending

No stories found.

Latest News

No stories found.