കണ്ണൂർ: എം.കെ. ഹരികുമാറിന്‍റെ 'അക്ഷരജാലകം' എന്ന പുസ്തകത്തിന് സാഹിത്യനിരൂപണത്തിനുള്ള അബുദാബി ശക്തി അവാർഡ്. സാഹിത്യ നിരൂപകനായിരുന്ന തായാട്ട് ശങ്കരന്‍റെ പേരിലുള്ളതാണ് പുരസ്കാരം.
മെട്രൊ വാർത്തയിൽ ഹരികുമാർ എഴുതുന്ന അക്ഷരജാലകം എന്ന പംക്തിയുടെ സമാഹാരമാണ് ഈ കൃതി. 25,000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം 25ന് ചെങ്ങന്നൂരിൽ സമ്മാനിക്കും.
മറ്റ് അവാർഡുകൾ:
ഷാജി എൻ. കരുൺ (ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്കാരം)
ശ്രീകാന്ത് താമരശ്ശേരി (കവിത, കടൽ കടന്ന കറിവേപ്പുകൾ)
ഗ്രേസി (കഥ, ഗ്രേസിയുടെ കുറുംകഥകൾ)
മഞ്ജു വൈഖരി (കഥ, ബോധി ധാബ)
ജാനമ്മ കുഞ്ഞുണ്ണി (നോവൽ, പറയാതെ പോയത്)
കാളിദാസ് പുതുമന (നാടകം, നാടകപഞ്ചകം)
ഗിരീഷ് കളത്തിൽ (നാടകം, ഒച്ചയും കാഴ്ചയും)
ദിവാകരൻ വിഷ്ണുമംഗലം (ബാലസാഹിത്യം, വെള്ള ബലൂൺ)
ഡോ. രതീഷ് കാളിയാടൻ (ബാലസാഹിത്യം, കുട്ടിക്കുട ഉഷാറാണ്)
മീനമ്പലം സന്തോഷ് (വൈജ്ഞാനിക സാഹിത്യം, വേദി ജനകീയ നാടകം)
പ്രൊഫ വി. കാർത്തികേയൻ നായർ (ചരിത്ര പഠനവും സമൂഹവും)
ആർ.വി.എം. ദിവാകരൻ (നിരൂപണം, കാത്തു നിൽക്കുന്നൂ കാലം)
പി.പി. ബാലചന്ദ്രൻ (ഇതര സാഹിത്യം, എ.കെ.ജിയും ഷേക്സ്പിയറും)
സിയാർ പ്രസാദ് (കവിത, ഉപ്പുകൾ)
പി.പി. അബൂബക്കർ (മാധ്യമ പഠനം)