Published:23 December 2022
ഭോപ്പാൽ: അന്താരാഷ്ട്ര ബാല ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് 10 കുരുന്നുകൾ. ഭോപ്പാലിൽ നിന്നും 9 വയസുകാരി ക്രിസ്റ്റി സാം ബാല ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. ഭോപ്പാൽ മലയാളം മിഷൻ കണിക്കൊന്ന വിദ്യാർത്ഥിനിയാണ് ക്രിസ്റ്റി സാം.
അർഹത നേടിയവർ (മലയാളം മിഷൻ)
1. ഇഷാൻ വി അനിൽ (ഡൽഹി)
2. ആഷിഫ എസ് (ചെന്നൈ)
3. ധന്വിൻ ജെ.എൻ. (മുംബൈ)
4. റിഷിത്ത് പ്രകാശ് (കൊൽക്കത്ത )
5. അഭിനവ് മനോജ് (ഗോവ)
6. ഋതിക ജഗൻ (തെലങ്കാന)
7. ഗോകുൽകൃഷ്ണ യു കെ (കോയമ്പത്തൂർ)
8. ദേവപ്രിയ അജിത്ത് (ദുബായ്)
9. ക്രിസ്റ്റിസാം (ഭോപ്പാൽ)
10. ആവണി രമേശ് (കർണാടക)
അർഹത നേടിയവർ ഡിസംബർ 29, 30 തീയതികളിൽ ഓൺലൈനായി നടക്കുന്ന അന്താരാഷ്ട്ര ബാലശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. പരിപാടിയുടെ മറ്റ് വിശദാംശങ്ങൾ പിന്നീട് അറിയിക്കും.