Published:26 December 2022
കൊവിഡ് ഭീതി വീണ്ടും വന്നതോടെ വീണ്ടും പഴയതുപോലെ മാസ്ക്കും സാമൂഹിക അകലം പാലിക്കലോക്കെ വീണ്ടും പാലിച്ചു തുടങ്ങി. കൊവിഡിന്റെ ആശങ്കകള്‍ വീണ്ടും സജീവമാകുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒമിക്രോണ്‍ ബി എഫ് 7നാണ് നിലവില്‍ ചൈന അടക്കമുള്ള രാജ്യങ്ങളില്‍ പടർന്നു പിടിക്കുന്ന പുതിയ വകഭേതം.
പക്ഷിയുടെ ചുണ്ടിന് സമാനമായ ഒരു മാസ്ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. മാസ്കിന്റെ നടുവിലുടെ വെട്ടി അതിലൂടെയാണ് ആളുടെ കഴിപ്പ്.
New Variant .. New Mask...New Year...#CoronavirusUpdates #CoronaVariantBF7 pic.twitter.com/Y8h44i69Gq
— Anil Kumar (@anilontwiitter) December 23, 2022
മാസ്ക് ചെറിയ വള്ളികൊണ്ട് ചെവിയിലൂടെ കെട്ടിയിട്ടുമുണ്ട്. 13 സെക്കന്റ് മാത്രമുള്ള വീഡിയോ " പുതിയ വകഭേതം....പുതിയ വർഷം....പുതിയ മാസ്ക്ക്" എന്ന ക്യാപ്ഷനോടെയാണ് പ്രചരിക്കുന്നത്.