Published:30 December 2022
വ്യത്യസ്ത തരത്തിലുള്ള പുതിയ ഭക്ഷണ വിഭവങ്ങൾ പരീക്ഷിക്കാൻ നമ്മൾക്ക് എപ്പോഴും ഒരുതരം ഹരമാണ്. പുത്തന്‍ വിഭവങ്ങൽ എവിടെ ലഭിക്കുന്നു എന്നറിഞ്ഞാലും അതോന്നു പരീക്ഷിച്ചുനോക്കാതെ സമാധാനം വരാത്തെ 'കട്ട ഫുട്ടി' ആയിട്ടുള്ളവരുമുണ്ട് നമുക്കിടയിൽ.
എന്നാൽ എല്ലാതരത്തിലുള്ള ഭക്ഷണങ്ങളും ഇഷ്ടപ്പെടണമെന്നില്ല. പിസ-പാനിപൂരി മുതല്‍ ചോക്ലേറ്റ്-പറാത്തയും കോള്‍ഡ് കോഫി-മാഗിയും വരെ നീളുന്ന പരീക്ഷണങ്ങള്‍ വരെ നമ്മൾ കണ്ടിട്ടുണ്ട്. ഈ ലിസ്റ്റിലേക്ക് ഇപ്പോളെത്തിയിരിക്കുകയാണ് പുതിയ ഒരു ഐറ്റം, മസാല ജിലേബി...!!!
ഒരു പ്ലേറ്റ് നിറയെ മസാല ജിലേബിയുള്ള ഒരു ഫോട്ടോയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ആര്‍ക്കെങ്കിലും മസാല ജിലേബി വേണോ എന്ന ക്യാപഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്. എന്നാൽ മര്യാദയ്ക്ക് കഴിക്കേണ്ട സാധനങ്ങള്‍ കുളമാക്കി എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.
മധുരമുള്ള ജിലേബിക്കൊപ്പം മസാല ചേര്‍ത്താല്‍ എങ്ങനെയിരിക്കുമെന്ന ആശങ്കയാണ് കമന്റുകളില്‍ നിറയുന്നത്. ചിലരാകട്ടെ ഇത്തരം ഭക്ഷണം ഉണ്ടാക്കുന്നവരെയും കഴിക്കുന്നവരെയും തൂക്കിക്കൊല്ലണം എന്നുവരെ കമന്റുകളില്‍ വായിക്കാം.