Published:02 January 2023
മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഹോളിവുഡ് നടന് ജെറെമി റെന്നെർ ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിന്റെ വക്താവാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച്ചയായിരുന്നു അപകടം. ഉടനെ തന്നെ ആദ്ദേഹത്തെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മികച്ച ചികിത്സയാണ് ആദ്ദേഹത്തിന് നല്‍കുന്നതെന്നും അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പങ്കുവെച്ചു. വാഷോവിൽ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തലേന്ന് അവിടെ ഏകദേശം 35,000-ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
അവഞ്ചേഴ്സ് സിനിമയിലെ 'ഹോക്ക് ഐ' എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറെമി റെന്നെര്‍. ദ് ടൗണ്‍’, ‘മിഷന് ഇംപോസിബിള്‍’, ‘അമേരിക്കന്‍ ഹസില്‍’, ’28 വീക്ക്സ് ലേറ്റര്‍’ തുടങ്ങിയവയാണ് റെന്നെറുടെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. 2021ല്‍ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ന് എന്ന ചിത്രത്തിലാണ് ഇദ്ദേഹം അവസാനമായി വേഷമിട്ടത്.