Published:06 January 2023
ഭോപ്പാല്‍: വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ചിറങ്ങി പൈലറ്റിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ റേവയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് റേവ പൊലീസ് നൽകുന്ന വിവരം.
പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ചോര്‍ഹട്ട എയര്‍ സ്ട്രിപ്പില്‍ നിന്നും വന്ന സ്വകാര്യ എയര്‍ ക്രാഫ്റ്റ്, ദുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചാണ് തകര്‍ന്നാണ് അപകടമുണ്ടായത്.
പരിക്കേറ്റ സഹപൈലറ്റിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയും കനത്ത മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.