Published:11 January 2023
ടൈറ്റാനിക്ക് ചിത്രം എപ്പോഴും ഒരു കൗതുകമാണ്. എപ്പോ കണ്ടാലും ഒരേ പുതുമ തരുന്ന ചിത്രം. ടിവിയിൽ കാണുമ്പോൾ പോലും അതേ പുതുമ നിലനിർത്താന്‍ സാധിക്കുമെങ്കിൽ ടൈറ്റാനിക്ക് ചിത്രം ഒന്നികൂടി തീയറ്ററിൽ റിലീസാക്കിയാലോ...!!!!
എന്നാൽ അതാണ് സത്യം. ചിത്രം റിലീസ് ചെയ്ത് 2 പതിറ്റാണ്ട് പിന്നിട്ട സാഹചര്യത്തിൽ ടൈറ്റാനിക്ക് വീണ്ടും തിയേറ്ററിലേക്കെത്തിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചരിത്ര സംഭവത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകന് ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ സിനിമ എക്കാലത്തെയും ഒരു വിസ്മയമായിരുന്നു.
എന്നാലിത്തവണ 4 കെ 3 ഡിയിലേക്ക് റീമാസ്റ്റർ നടത്തിയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഇതിനായുള്ള പുത്തന്‍ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.
ചിത്രം ഫെബ്രുവരി 10ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസിനെത്തും. 1997 ലാണ് ക്രിസ്തമസ് റിലീസായാണ് ആദ്യമായി ചിത്രം പ്രേക്ഷകരിലെത്തുന്നത്.