Published:12 January 2023
'പ്രണയം തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി; കാമുകനൊപ്പമുള്ള ചിത്രം പുറത്ത് വിട്ടു'. തമിഴ്- തെലുങ്ക് മാധ്യമങ്ങളിലെ ഇപ്പോഴതെ ചൂട് ചർച്ച വിഷയമാണ് ഐശ്വര്യ ലക്ഷ്മിയും നടന് അര്ജുന് ദാസും പ്രണയത്തിലാണെന്ന വാർത്ത. ഇരുവരുടേയും ഒരു ചിത്രം നടന് തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് ഗോസിപ്പുകളുടെ തുടക്കം. ഒരു ഹാര്‍ട്ട് ഇമോജിയും കൂടെ ക്യാപ്ഷനായി നൽകിയിട്ടുണ്ട്.
ചിത്രം പങ്കുവച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ കമന്റുകളുമായി ആരാധകർ എത്തി. "നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ" എന്നാണ് ഭൂരിഭാഗം ആരാധകരും പോസ്റ്റിന് താഴെ ചോദിക്കുന്നത്. കൂടാതെ നടിയുടെ അടുത്ത സുഹൃത്തുക്കളും ഇരുവരെയും അഭിനന്ദിച്ച് രംഗത്തു വന്നതും ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. "പുതിയ സിനിമയുടെ പ്രഖ്യാപനമായിരിക്കും", "സസ്പെന്‍സ് വയ്ക്കാതെ കാര്യം പറയൂ..." എന്നെല്ലാമാണ് മറ്റ് ചില കമന്റുകൾ.
ചർച്ചകൽ തകൃതയായി നടക്കുന്നുണ്ടെങ്കിലും ഇരുവരും ഈ വാർത്തകളോടൊ കമന്റുകളോടൊ പ്രതികരിച്ചിട്ടില്ല. ‘പുത്തം പുതു കാലൈ വിടിയാത’ എന്ന തമിഴ് ആന്തോളജി ചിത്രത്തില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരിസില്‍ ‘ലോണേഴ്സ്’ എന്ന കഥയിലാണ് അര്ജുന് എത്തിയത്. കൈതി സിനിമയിലൂടെ മികച്ച പ്രകടനമായിരുന്നു അർജുന് ദാസ് സമ്മാനിച്ചത്.