Published:12 January 2023
റൂർക്കല: 15-ാമത് ഹോക്കി ലോകകപ്പിന് ഇന്ന് ഒഡീഷയിൽ തുടക്കം. ഭുവനേശ്വറിലെ കലിഗ സ്റ്റേഡിയത്തിലും റൂർക്കലയിലെ ബിർസമുണ്ട സ്റ്റേഡിയത്തിലുമായി നടക്കുന്ന ലോകകപ്പിൽ ആദ്യദിനം തന്നെ ഇന്ത്യ കളത്തിലിറങ്ങും. പൂൾ ഡിയിൽ ഇന്ത്യ ഇന്ന് സ്പെയിനിനെയാണ് നേരിടുന്നത്. രാത്രി ഏഴിനാണ് മത്സരം. ആദ്യകളിയില്‍ കലിംഗ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. ഇതേസമയത്ത് റൂര്‍ക്കേലയില്‍ ഗ്രൂപ്പ് സിയില്‍ ന്യൂസീലന്‍ഡ് ചിലിയുമായി കളിക്കും.
ലോകത്തിലെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ളിക്കര്മാരില് ഒരാളായ ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒളിംപിക്സില്‍ വെങ്കലം നേടിയ ടീമിലെ അംഗമായ പി.ആര്. ശ്രീജേഷ്, മന്‍പ്രീത് സിങ് എന്നീ പ്രമുഖരുമുണ്ട്. അമിത് റോഹിദാസ് ആണ് വൈസ് ക്യാപ്റ്റന്‍. 33 അംഗ ടീമിനെ ബംഗളൂരുവില്‍ നടന്ന ക്യാംപില്‍ പ്രത്യേക പരിശീലനം നടത്തി അവരില്‍നിന്നാണ് 18 അംഗ അന്തിമ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കൃഷന് ബി പഥക്കും ശ്രീജേഷുമാണ് ടീമിലെ സീനിയേഴ്സ്. ഇരുവരുടെയും നാലാമത്തെ ലോകകപ്പാണിത്.
ഇരുവരും നാട്ടില്‍ കളിക്കുന്ന മൂന്നാമത്തെ ലോകകപ്പും. ഇരുവരുമാണ് ടീമിന്റെ ഗോള്‍ കീപ്പര്‍മാര്‍. പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പ്രതിഭാധനനായ യുവതാരം വിവേക് സാഗര്‍ പ്രസാദ് ടീമില്‍ മടങ്ങിയെത്തിയത് ഇന്ത്യക്ക് ഗുണകരമാണ്. പരിചയസമ്പത്തും പുതുരക്തവും ചേര്‍ന്ന സമ്മിശ്ര ടീമാണ് ഇന്ത്യയുടേത്. ലളിത് കുമാര്‍ ഉപാധ്യായ്, അഭിഷേക്, സുഖ്ജീത് സിങ്, രാജ്കുമാര് പാല്, ജുഗ് രാജ് സിങ് എന്നിവരും ടീമിലുണ്ട്.
1975ലാണ് ഇന്ത്യ അവസാനമായി ലോകകിരീടത്തില്‍ മുത്തമിടുന്നത്. അന്ന് ക്വാലാലംപുരില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ 2-1നു രാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. അഞ്ച് വന്‍കരകളില്‍നിന്നാണ് 16 ടീമുകളെത്തുന്നത്. നാല് ഗ്രൂപ്പുകളായിട്ടാണ് മത്സരം. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസോവര്‍ മത്സരങ്ങള്‍ കളിക്കും. ഇതിലെ വിജയികള്‍ ക്വാര്‍ട്ടറിലെത്തും. ഫൈനല്‍ ജനുവരി 29-നാണ്.
44 മത്സരങ്ങൾ
ലോകകപ്പില്‍ ആകെ 44 മത്സരങ്ങളാണുള്ളത്. ഇതില്‍ 20 മത്സരങ്ങള്‍ ബിര്‍സ മുണ്ടയിലും 24 മത്സരങ്ങള്‍ കലിംഗയിലും നടക്കും. 29നാണ് കലാശപ്പോരാട്ടം. 48 വര്‍ഷങ്ങള്‍ക്കു മുമ്പ് 1975 ലാണ് ഇന്ത്യ അവസാനമായി ലോകകിരീടത്തില്‍ മുത്തമിട്ടത്. കിരീടവരള്‍ച്ച ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പായതുകൊണ്ട് പാക്കിസ്ഥാന് നേരത്തെ പിന്മാറിയിരുന്നു. ഓരോ ഗ്രൂപ്പിലും മുന്നില്‍ വരുന്ന രണ്ടു ടീമുകള്‍ നോക്കൗട്ട് ഘ്ട്ടത്തില് പ്രവേശിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരങ്ങള്‍ തത്സമയം സംപ്രഷണം ചെയ്യും.