Published:14 January 2023
തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനുള്ള ക്ഷേത്രമാണ്. പോയവര്‍ഷം ഭണ്ഡാരവരുമാനം വഴി ലഭിച്ചതു 1450 കോടി രൂപയെന്നു കണക്കുകള്‍. ഇക്കാലയളവില്‍ 2.37 കോടി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തി. 2022ല്‍ ലഡ്ഡു പ്രസാദം വഴി പതിനൊന്നു ലക്ഷത്തിലധികം രൂപ വരുമാനവും ലഭിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടിവ് ഡയറക്ടര്‍ ധര്‍മ്മ റെഡ്ഡിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ഭണ്ഡാരവരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2021ല്‍ ഇതു യഥാക്രമം 833.41 കോടിയും, 1.04 കോടിയുമായിരുന്നു. 2022 ഡിസംബറില്‍ മാത്രം ഭണ്ഡാരവരുമാനം 129.37 കോടിയാണ്. ഈ വര്‍ഷത്തെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2023 ജനുവരി പതിനൊന്നു വരെ ആറു ലക്ഷം ഭക്തര്‍ ക്ഷേത്രത്തിലെത്തി. വരുമാനം ഇതുവരെ 39.40 കോടി രൂപ.