Published:18 January 2023
കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് (18/01/2023) പവന് 160 രൂപ കുറഞ്ഞ് 41,600 രീപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയായി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനു മുമ്പ് ഏതാനും ദിവസമായി വര്‍ധനവ് രേഖപ്പെടുത്തിയ സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു.