Published:18 January 2023
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന നാഗചൈതന്യയുടെ തെലുങ്ക്-തമിഴ് ചിത്രം കസ്റ്റഡിയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു. കൃതി ഷെട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് റിലീസ് ചെയ്തത്. രേവതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കൃതി അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴില്‍ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും മകന് യുവന് ശങ്കര്‍ രാജയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് നിര്‍മ്മാണം. പിആര്‍ഒ ശബരി.