Published:20 January 2023
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. രണ്ടു ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് കുത്തനെ ഉയർന്നത്. ഇന്ന് (20/01/2023) പവന് 280 രൂപ വര്‍ധിച്ച് വില 41,880 രൂപയായി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് വിപണി വില 41,600 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയായി.