Published:20 January 2023
കഴിഞ്ഞദിവസം കേന്ദ്ര റെയ്ല്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ ഒരു റെയ്ല്‍വേ സ്റ്റേഷന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അതിനോടൊപ്പം ഒരു കുറിപ്പും, ഈ സ്റ്റേഷന് ഏതെന്ന് ഊഹിക്കാമോ, ഒരു സൂചനയുണ്ട്, ഇത് ഭൂമിയിലെ സ്വര്‍ഗ്ഗമാണ്. ഫോട്ടൊ പതിച്ച പോസ്റ്റ് കാര്‍ഡ് പോലെ തോന്നിച്ച ചിത്രങ്ങള്‍ കശ്മീരിലേതായിരുന്നു. മഞ്ഞില്‍ പുതഞ്ഞ പാളങ്ങളിലൂടെയുള്ള യാത്ര. കശ്മീരിലെ തീവണ്ടിയാത്ര ഇപ്പോള്‍ ഒരു അവിസ്മരണീയ അനുഭവമാാണ്.
A Ride to Remember
— Northern Railway (@RailwayNorthern) January 18, 2023
Banihal - Budgam DEMU enters snow-covered Landscape after exiting India’s Longest Pir Panjal Rail Tunnel
Credits- @trains_of_india #Winter #Train #Heaven #Kashmir #NorthernRailway #Snowfall #Snow #Railways #IndianRailways pic.twitter.com/RZtDvlTuJW
കശ്മീരിലെ തീവണ്ടിയാത്രയെ ട്രെയ്ന്‍ ടു പാരഡൈസ് എന്നു വിശേഷിപ്പിക്കാം. മഞ്ഞില്‍ പുതഞ്ഞ കാഴ്ച അനുഭവിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികള്‍ ഈ താഴ്വരയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ബനിഹാളില്‍ നിന്നും ബുഡ്ഗാമിലേക്കുള്ള തീവണ്ടിയാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ സാക്ഷ്യപ്പെടുത്തുന്നു. ആ യാത്രയുടെ ഏറിയ പങ്കും മഞ്ഞില്‍ പുതഞ്ഞ ഭൂപ്രകൃതിയിലൂടെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റെയ്ല്‍വേ ടണലായ പിര്‍ പഞ്ജല് ഈ പാതയിലാണ്. ഈ യാത്രയുടെ വീഡിയോ നോര്‍ത്തേണ്‍ റെയ്ല്‍വേയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.