Published:22 January 2023
ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ക്രോസോവര്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു. നിശ്ചിതസമയം അവസാനിക്കുമ്പോള്‍ ഇരുടീമുകളും മൂന്നു ഗോളുകള്‍ വീതം നേടിയിരുന്നു. ഷൂട്ടൗട്ടില്‍ 4-5ന് ന്യൂസിലന്‍ഡ് വിജയിച്ചു. നിലവിലെ ജേതാക്കളായ ബെല്‍ജിയമാണ് ക്വാര്‍ട്ടറില്‍ ന്യുസിലന്‍ഡിന്റെ എതിരാളികള്‍.