Published:24 January 2023
ന്യൂഡൽഹി: ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ലോകസമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. 24 മണിക്കൂറിനിടെ അദാനിയുടെ ആസ്തി 872 മില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ ലോകത്തെ ആദ്യ 3 അതിസമ്പന്നരുടെ പട്ടികയിൽ നിന്നും അദാനി പുറത്തായി. 121 ബില്യൺ ഡോളറുമായി ഗൗതം അദാനിയെ പിന്തള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസാണ്.
അതേസമയം 188 ബില്യൺ ഡോളറുമായി ബെർണാഡ് അർനോൾട്ടാണ് ലോകത്തിലെ അതിസമ്പന്ന പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. പ്രമുഖ വ്യവസായും, നിക്ഷേപകനുമായ ബെർണാഡ് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ-എൽവി എംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ ചെയർമാനും സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമാണ്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് രണ്ടാം സ്ഥാനത്ത്.