Published:24 January 2023
ഇന്നും ഏറെ നിഗൂഢതകൾ നിറഞ്ഞ ഒന്നാണ് സമുദ്രം.സമുദ്രത്തിൽ നിന്നും നിരവധി അതിശയകരവും ആകർഷകവുമായ പുതിയ വസ്തുക്കളും കണ്ടെത്താറുണ്ട്.അത്തരത്തിൽ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇപ്പോഴിതാ അതിശയകരമായ ഒരു അപൂർവ്വയിനം ജെല്ലി ഫിഷിന്റെ ദൃശ്യങ്ങളാണ് ഏറെ കൗതുകകരമായിരിക്കുന്നത്.
കടലിന്റെ 4000 അടി താഴ്ച്ചയിൽ നിന്നുമാണ് ഇന്നു വരെ കാണാത്ത ഏറെ ആകർഷകകരമായ ജെല്ലി ഫിഷിനെ കണ്ടെത്തിയത്. വർണ്ണാഭമായതും വീണ്ടും വീണ്ടും കാണാൻ തോന്നുന്നതുമായ ഈ മനോഹരമായ സമുദ്ര ജീവിയെ ഓഷ്യൻ എക്സ്പ്ലോറേഷൻ ട്രസ്റ്റിൽ നിന്നുള്ള ആഴക്കടൽ പര്യവേക്ഷണ സംഘമാണ് കണ്ടെത്തിയത്.
This spectacular rarely seen jellyfish was spotted 4,000 feet below the sea off the coast of Baja California, Mexico.href="https://t.co/wPypT6eoPF">pic.twitter.com/wPypT6eoPF
— H0W_THlNGS_W0RK (@HowThingsWork_) January 21, 2023
ഏറെ വർണ്ണാഭകരമായ ഈ കാഴ്ച്ച സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. സമുദ്രത്തിന്റെ അടി തട്ടിൽ നീന്തി നീരാടുന്ന ജെല്ലി ഫിഷ് കാഴ്ച്ചക്കാരുടെ മനം കുളിർപ്പിക്കുന്ന കാഴ്ച്ചയാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ഏറെ തരംഗമായിക്കൊണ്ടിരിക്കുന്നത്