Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 10:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

death, Tirupattur, crime news

ഭാര്യ രാത്രിയിൽ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

Published:24 January 2023

വലിയ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ ഭാര്യ പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നതത് ചോരയിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെയാണ്

ചെന്നൈ:  രാത്രി ഭാര്യ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ചുമരിലുള്ള പൈപ്പ് ലൈൻവഴി മൂന്നാം നിലയിലെ വീട്ടിനുള്ളിൽ ക‍യറാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ആണ് മരിച്ചത്. 

തിരുപ്പത്തൂരിലാണ് സംഭവം. ഞായറാഴ്ച ബന്ധു വീട്ടിൽ പോയ തെന്നരസ് രാത്രി 11ഓടെയാണ് തിരികെ വീട്ടിലെത്തിയത്. കോളിങ് ബെൽ തകരാറായതുകൊണ്ട് വീടിന്‍റെ വാതിൽ തുറക്കാൻ ഭാര്യ പുനിതയെ പലവട്ടം ഫോണിൽ വിളിച്ചു.  ഉറക്കത്തിലായതിനാൽ ഭാര്യ ഫോൺ എടുത്തിരുന്നില്ല. തുടർന്ന് വീടിന്‍റെ മൂന്നാംനിലയിലേക്ക് പൈപ് ലൈൻ വഴിപിടിച്ചു കയറാൻ ശ്രമിക്കുന്നതിനിടെയാണ് കൈവഴുതി താഴെ വീഴുന്നത്. വലിയ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ ഭാര്യ പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നതത് ചോരയിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെയാണ്. പെട്ടെന്ന് തന്നെ തിരുപ്പത്തൂർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top