Published:24 January 2023
നല്ല ചൂടുള്ള പാലിൽ....നല്ല കടുപ്പമുള്ള കാപ്പിപ്പൊടി...ആവശ്യത്തിന് മധുരം...ആഹാാ...ആർക്കായാലും ഒരു കൊതി തോന്നും നല്ലൊരു കാപ്പി കുടിക്കാനായി. അങ്ങനെ ഒരു നല്ല കാപ്പി കുടിക്കണേൽ എത്രയാവും..കൂടിപോയാൽ 15 അല്ലെങ്കിൽ 18. ഇനി അത് ഫിൽറ്റർ കോഫി ആണേൽ 20. എന്നാൽ ഒരു 290 രൂപയുടെ കാപ്പി ആയാലോ...??
സ്റ്റാർബക്സിലാണ് ഇത്രേയും വിലകൂടിയ കാപ്പി. വെറും സാധാരണ ഫിൽറ്റർ കോഫി കുടിക്കണേൽ കൊടുക്കണം 290 രൂപ. ഇതൊന്നും കൂടാതെ ടാക്സ് വേറേയും. 'അജ്ജി അപ്രൂവഡ് ഫിൽറ്റർ കോഫി' എന്നാണ് ഇതിന് നൽകിയിരിക്കുന്ന പരസ്യം. അജ്ജി എന്നാൽ മുത്തശി എന്ന് അർത്ഥം. എന്നാൽ ഇത് വല്ലാത്ത 'കടുപ്പ'മായി പോയി എന്നാണ് ആളുകൾ പറയുന്നത്. ചിലർ ഇതിൽ സ്വർണ തരികളുണ്ടോ എന്നും ചോദിക്കുന്നുണ്ട്. എതായാലും ലോകത്ത് ഒരു മുത്തശിയും ഇത്രയധികം വിലയ്ക്ക് കാപ്പി വിൽക്കാൻ സമ്മതിക്കില്ലെന്ന് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നു.