Published:24 January 2023
മുംബൈ: സ്വർഗ്ഗീയ പണ്ഡിറ്റ് ദിൻ ദയാൽ ഉപാദ്ധ്യായയുടെ സ്മൃതിദിനമായ 2023 ഫെബ്രുവരി 11 ശനിയാഴ്ച വസായിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ സഹകരണത്തോടു കൂടി ബിജെപി വസായ് റോഡ് മണ്ഡലം സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 11 ന് രാവിലെ 10 മണി മുതൽ വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി മുഖ്യകാര്യാലയത്തിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. മുംബൈ മോഡേൺ വെൽനെസ്സ് എൻ എം മെഡിക്കൽ , വസായ് പ്രൈമറി ഹെൽത്ത് സെന്റർ, വസായ് അയാസിസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ധം, നേത്ര രോഗങ്ങൾ എന്നിവയ്ക്കുള്ള പരിശോധനകളും ചികിത്സയും സൗജന്യമായി പരിശോധിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് കെ ബി ഉത്തംകുമാർ 9323528197