Published:24 January 2023
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുരയില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രദര്‍ശനം തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പൂജപ്പുര മൈതാനത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണു പ്രദര്‍ശനം നടക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
ബിബിസി സംപ്രേഷണം ചെയ്ത മോദി ദ ഇന്ത്യന്‍ ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെ മറികടന്ന് കേരളത്തില്‍ പലയിടത്തും യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടന്നിരുന്നു. തിരുവനന്തപുരം, എറണാകുളം ലോ കോളെജുകളിലും പാലക്കാട് വിക്ടോറിയ കോളെജിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.