Published:24 January 2023
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കര് നോമിനേഷന്. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് എം എം കീരവാണി സംഗീതം നല്കിയ നാട്ടു നാട്ടു ഇടം നേടിയിരിക്കുന്നത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഒറിജിനല്‍ സോങ്ങിനുള്ള പുരസ്കാരം ഈ ഗാനം സ്വന്തമാക്കിയിരുന്നു. ഓസ്കര് നോമിനേഷനില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ ആര്‍ആര്‍ആറിനായില്ല.
This year's Original Song nominees are music to our ears. #Oscars #Oscars95 pic.twitter.com/peKQmFD9Uh
— The Academy (@TheAcademy) January 24, 2023
ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദ എലഫെന്റ് വിസ്പേഴ്സിനും നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 95-ാമത് അക്കാഡമി അവാര്‍ഡ്സിനുള്ള അന്തിമ നോമിനേഷനുകളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് പന്ത്രണ്ടിനാണ് ഓസ്കര് പുരസ്കാരം പ്രഖ്യാപിക്കുന്നത്.