Published:24 January 2023
ലക്നൗവില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്നു മരണം. നിരവധി പേര് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ലക്നൗവിലെ വസീര്‍ ഹസന്‍ഗഞ്ജ് റോഡിലാണ് കെട്ടിടം തകര്‍ന്നു വീണത്. നാലു കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. എന്‍ഡിആര്‍എഫിന്റെയും അഗ്നി ശമനാ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്ക് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നേരത്തെ വടക്കേ ഇന്ത്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചോ എന്നതു പരിശോധിച്ചു വരികയാണ്.