Published:24 January 2023
നവിമുംബൈ: 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടക്കും. ജനുവരി 26 വ്യാഴാഴ്ച രാവിലെ 8:30 ന് കെസിസി ഓഫീസ് അങ്കണത്തിൽ പതാക ഉയര്‍ത്തും. നോർക്ക ഓഫീസർ ഷെമിം ഖാൻ മുഖ്യ അതിഥിയാകും.
തുടർന്ന് നോർക്കയിൽ നിന്നും വിവിധ ആനുകൂല്യങ്ങളെ കുറിച്ച് ഷെമിം ഖാൻ ബോധവത്കരണ ക്ളാസ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് മനോജ് കുമാർ എം എസ് 9967327424.