ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:25 January 2023
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്- ദീപിക പാദുകോൺ പ്രധാനവേഷത്തിലെത്തുന്ന പത്താന് റിലീസ് ചെയ്യുന്നതിന് മുന്‍പെ വ്യാജപതിപ്പ് ഓൺലൈനിൽ.
ചിത്രം ഇന്ന് 100 രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനിരിക്കെയാണ് ഇപ്പോൾ ഓൺലൈനിൽ വ്യാജന് ഇറങ്ങിയത്. തമിഴ്റോക്കേഴ്സ്, ഫിലിം4വാപ്പ്, ഫിലിംസില്ലാ, Mp4മൂവീസ്, പാഗൽവേൾഡ്, ഒപ്പം വേഗമൂവികൾ എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ കോപ്പി ഇറങ്ങിയതി. രാവിലെ 6 മണി മുതലാണ് ഇന്ത്യയിൽ പത്താന്റെ പ്രദർശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്ക്രീനുകളിലാണ് പത്താന്റെ റിലീസ്.
ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലും, ആഗോള തലക്കിൽ 7700 സ്ക്രീനുകളിലും പ്രദർശനം നടത്തുമെന്നുമാണ് കണക്കുകൾ.
അതേസമയം, റിലീസിന് മുന്‍പെ പത്താന്റെ 4.19 ലക്ഷം ടിക്കറ്റാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിറ്റുപോയത്. ഹിന്ദി സിനിയമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കൂടിയാണിത്. ആദ്യ ദിനം 50 കോടിയ്ക്ക് മുകളില്‍ സിനിമ നേടുമെന്നാണ് കണക്കുകൂട്ടുന്നത്.