Published:25 January 2023
താനെ: മഹാരാഷ്ട്ര മലയാളികളുടെ കേരളത്തിലേക്കുള്ള യാത്ര പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായ് ഈ മാസം 29 ന് മധ്യമേഖലാ സമ്മേളനം നടക്കുന്നത്.
ഡോംബിവിലി കേരളീയ സമാജവും ഫെയ്മ മഹാരാഷ്ട്രയുടെയും, സംയുക്താഭിമുഖ്യത്തിൽ 29 ന് വൈകീട്ട് 5 ന് ഡോംബിവിലി കമ്പൽ പാട മോഡൽ കോളെജിലാണ് സമ്മേളനം.
ബോറിവലി/വസായ് യിൽ നിന്ന് കേരളത്തിലേക്ക് ഒരുപുതിയ ട്രെയിൻ അനുവദിക്കുക.മുംബൈയിൽ നിന്ന് 01461/01462 സ്പെഷ്യൽ ട്രെയിൻ LTT - കൊച്ചുവെളി എക്സ്പ്രസ് സ്ഥിരമാക്കി ആഴ്ചയിൽ രണ്ടുതവണയെങ്കിലും സർവീസ് നടത്തുക, ദിവസേന 22113/22114 മുംബൈ LTT-കൊച്ചുവേളി എക്സ്പ്രസ് ഓടിക്കുക, ദിവസേന 12201/12202 ഗരീബ് രഥ് മുംബൈ LTT-കൊച്ചുവേളി എക്സ്പ്രസ് ഓടിക്കുക, വസായിയിൽ നിന്നും കൊങ്കൺ വഴി കേരളത്തിലേക്ക് പോകുന്ന എല്ലാ ട്രെയിനുകൾക്കും കോപ്പർ സ്റ്റേഷനിൽ (ഡോംബിവലി) സ്റ്റോപ്പ് അനുവദിക്കുക,ഇത്രയും ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കാനുള്ളതെന്നു ഭാരവാഹികൾ പറഞ്ഞു. മുംബൈ റെയിൽവേയുടെ മധ്യമേഖലയിലുള്ള എല്ലാ സംഘടന/സമാജം പ്രതിനിധികളും നേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
വർഗീസ് ഡാനിയേൽ (ചെയർമാൻ)
9820024255.
രാജാശേഖരൻ നായർ (ജനറൽ സെക്രട്ടറി )
9892675571
കേരളീയ സമാജം(രജി.) ഡോംബിവലി.
ശിവപ്രസാദ് നായർ,
മുംബൈ സോണൽ സെക്രട്ടറി, ഫെയ്മ മഹാരാഷ്ട്ര,
+91 97699 82960