Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 3:45 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

mobile operating system, BharOS, national news

ഭരോസ്: ഇന്ത്യയ്ക്കും ഇനി സ്വന്തം മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം

Published:25 January 2023

സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു.

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗ്‌​ളി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ന്‍റെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ  ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച  ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം  കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. 

സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ശ​ക്ത​വും ആ​ശ്ര​യി​ക്കാ​വു​ന്ന​തും സ്വ​യം പ​ര്യാ​പ്ത​വും ത​ദ്ദേ​ശീ​യ​വ​മാ​യ ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട​വ​രാ​ണെ​ന്നും മ​ന്ത്രി. എ​ട്ട് വ​ർ​ഷം മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തെ പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ ഇ​ന്ന് എ​ല്ലാ​വ​രും ആ ​ല​ക്ഷ്യം അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​ധാ​ൻ. ഈ ​സം​വി​ധാ​നം വി​ജ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത നി​ര​വ​ധി​യാ​ളു​ക​ൾ ചു​റ്റി​ലും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കാ​നു​ണ്ടാ​വു​മെ​ന്ന് അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് ഓ​പ്പ​ൺ സോ​ഴ്സ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മാ​യ ഭ​രോ​സ് 

മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച​തും അ​വ​ത​രി​പ്പി​ച്ച​തും.  പ്ര​ധാ​ന​മാ​യും സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സം​വി​ധാ​ന​ങ്ങ​ളി​ലു​പ​യോ​ഗി​ക്കു​ക​യാ​ണു ല​ക്ഷ്യം. വി​ദേ​ശ നി​ർ​മി​ത ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​വും സ്മാ​ർ​ട്ഫോ​ണു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്തി ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് പ്ര​ചാ​രം ന​ൽ​കാ​നും ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ത​ത്കാ​ലം ജ​ന​ങ്ങ​ൾ​ക്ക് ഈ ​സേ​വ​നം ല​ഭ്യ​മ​ല്ല. അ​തീ​വ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ആ​വ​ശ്യ​മാ​യി വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​തീ​വ ര​ഹ​സ്യാ​ത്മ​ക​ത​യു​ള്ള വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും നി​യ​ന്ത്രി​ത ആ​പ്പു​ക​ൾ വ​ഴി ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​രു​മാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മാ​കും ഭ​രോ​സി​ന്‍റെ സേ​വ​മം. ഇ​വ​ർ​ക്ക്  സ്വ​കാ​ര്യ 5ജി ​നെ​റ്റ് വ​ർ​ക്കി​ൽ പ്രൈ​വ​റ്റ് ക്ലൗ​ഡ് സ​ർ​വീ​സ് ആ​ക്സ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ പ്ര​വ​ർ​ത്ത​ക് ടെ​ക്നോ​ള​ജീ​സ് ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ൽ തു​ട​ക്ക​മി​ട്ട  ജാ​ൻ​ഡ് കെ ​ഓ​പ്പ​റേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ഭ​രോ​സ് വി​ക​സി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഏ​തൊ​ക്കെ സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഭ​രോ​സ് ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​ത​ട​ക്കം വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ഭാ​വി​യി​ൽ രാ​ജ്യ​ത്ത് പു​റ​ത്തി​റ​ക്കു​ന്ന സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഭ​രോ​സി​നു കൂ​ടി യോ​ജി​ച്ച​താ​യേ​ക്കു​മെ​ന്നു ക​രു​തു​ന്നു.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top