ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:25 January 2023
പട്ടികുട്ടികളും അവയുടെ ഒരോ വീഡിയോകളും കാണാന്‍ ഇഷ്ടമില്ലാത്ത ആളുകൽ വളരെ കുറവാണ്. ഏത് മാനസികാവസ്ഥയിലാണെങ്കിലും ഇത്തരം മൃഗങ്ങളുടെ വീഡിയോകൾ നമ്മളെ രസിപ്പിക്കാറുണ്ട്. ഇടയ്കക് പൊട്ടി ചരിക്കാറുമുണ്ട് എന്നതാണ് സത്യം.
അത്തരത്തിൽ ഒരു നവജാത നായ്ക്കുട്ടി അതിന്റെ ജനന സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന വീഡിയോയാണ് ഇപ്പോഴത്തെ സംസാരവിഷയം. കാര്യം കൊള്ളാലെ..?? അത് തന്നെയാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. നായ്ക്കുട്ടി അതിന്റെ ഉടമയുടെ സഹായത്തോടെ ജനന സർട്ടിഫിക്കേറ്റിൽ ഇരുകാലുകൾ പതിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
അലക്സ് എന്നാണ് ഈ മിടുക്കന് നായ്ക്കുട്ടിയുടെ പേര്. മാതാപിതാക്കളുടെ പേരും ജനനത്തീയതിയും സഹിതം സർട്ടിഫിക്കറ്റിൽ അവന്റെ പേര് ചേർത്തിരിക്കുന്നത്. ഉടമ നായകുട്ടിയുടെ കുഞ്ഞിക്കാലുകൾ പിടിച്ച് സർട്ടിഫിക്കറ്റിൽ അവന്റെ കാലുകൾ അമർത്തുന്നതും വീഡിയോയിൽ കാണാം.
ലാഡ്ബൈബിൾ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. 4.5 മില്യൺ വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.