Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 4:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Offbeat

'തുനിവ്' പ്രചോദനമായി : സിനിമാസ്‌റ്റൈലില്‍ ബാങ്ക് കൊള്ളയ്ക്ക് ശ്രമിച്ചയാള്‍ക്ക് പിടിവീണു

Published:25 January 2023

സിനിമയിലെ ക്ലൈമാക്‌സ് പോലെയാവില്ലല്ലോ ജീവിതത്തില്‍. അത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നു ഡിണ്ടിഗലില്‍. ഇത്തവണ പ്രചോദനമായത് അജിത് നായകനായ തുനിവ് എന്ന സിനിമയാണ്

സിനിമകള്‍ മനുഷ്യരെ സ്വാധീനിക്കുന്നതു പലവിധത്തിലാണ്. ദൃശ്യം സിനിമ ഇറങ്ങിയതിനു ശേഷം 'ദൃശ്യം മോഡല്‍' കൊലപാതകങ്ങള്‍ എന്ന വിശേഷണവുമായി നിരവധി കുറ്റകൃത്യങ്ങള്‍ അരങ്ങേറി. എന്നാല്‍ സിനിമയിലെ ക്ലൈമാക്‌സ് പോലെയാവില്ലല്ലോ ജീവിതത്തില്‍. അത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നു ഡിണ്ടിഗലില്‍. ഇത്തവണ പ്രചോദനമായത് അജിത് നായകനായ തുനിവ് എന്ന സിനിമയാണ്. 

ഇരുപത്തിരണ്ടുകാരനായ ബിരുദധാരി ഖലീല്‍ റഹ്മാനാണു കഥാനായകന്‍. എളുപ്പത്തില്‍ പണമുണ്ടാക്കാനായി ബാങ്ക് കൊള്ളയടിക്കാന്‍ കക്ഷി ഇറങ്ങിത്തിരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയിലായിരുന്നു സംഭവം. മുളകുപൊടിയും പെപ്പര്‍ സ്‌പ്രേയും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു 'ഓപ്പറേഷന്‍'. ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് പണം കവരാനായിരുന്നു ശ്രമം. എന്നാല്‍ ഖലീലിനെ ഒരു മുറിയിലിട്ട് പൂട്ടി പൊലീസിനെ വിളിക്കുകയായിരുന്നു ബാങ്കുകാര്‍. 

മോഷണം നടത്താന്‍ പ്രചോദനമായതു തുനിവ് സിനിമയാണെന്നു ഖലീല്‍ പൊലീസിനോട് പറഞ്ഞു. കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയായിരുന്നു മോഷണശ്രമം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top