Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 4:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത് : അടൂരിനോട് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Published:25 January 2023

എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ അടൂര്‍ സാര്‍ സാറിന്‍റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്, ധര്‍മ്മജന്‍ പറയുന്നു

മോഹന്‍ലാലിനെക്കുറിച്ച് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിനു നല്ലവനായ റൗഡി ഇമേജാണെന്നായിരുന്നു അടൂരിന്‍റെ പരാമര്‍ശം. മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്നത് അദ്ദേഹത്തിന്‍റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്നു ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ അടൂര്‍ സാര്‍ സാറിന്‍റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്, ധര്‍മ്മജന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:-

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. 
മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ്. അടൂര്‍ സാര്‍ മോഹന്‍ലാലിന്‍റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്. അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല. അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ, സാര്‍ സാറിന്‍റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top