അരീന സെബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ ചാംപ്യന്‍

ആദ്യ സെറ്റില്‍ പരാജയം രുചിച്ചെങ്കിലും, സബലേങ്ക അടുത്ത രണ്ടു സെറ്റുകളിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു
അരീന സെബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ ചാംപ്യന്‍

മെ​ല്‍ബ​ണ്‍: വി​ക്ടോ​റി​യ അ​സ​രെ​ങ്ക​യ്ക്കു ശേ​ഷം ഇ​താ ബ​ല​റൂ​സി​ല്‍നി​ന്ന് മ​റ്റൊ​രു മി​ന്നും താ​ര​കം. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍സി​ല്‍ കി​രീ​ടം ചൂ​ടി ബെ​ല​റൂ​സ്ി​ന്‍റെ  ആ​ര്യാ​ന സ​ബ​ലെ​ങ്ക. ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലി​ല്‍ ക​സാ​ക്കി​സ്ഥാ​ന്‍ താ​രം എ​ലേ​ന റി​ബാ​ക്കി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ബ​ലെ​ങ്ക കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഇ​താ​ദ്യ​മാ​യാ​ണ് സ​ബ​ലെ​ങ്ക ഒ​രു ഗ്ലാ​ന്‍ഡ് സ്ലാം ​കി​രി​ട​ത്തി​ല്‍ മു​ത്ത​മി​ടു​ന്ന​ത്.  സ്‌​കോ​ര്‍ 4-6, 6-3, 6-4. ആ​ദ്യ സെ​റ്റ് റി​ബാ​ക്കി​ന​യ്ക്ക് മു​ന്നി​ല്‍ അ​ടി​യ​റ​വ​വ​ച്ച​ശേ​ഷ​മാ​യി​രു​ന്നു സ​ബ​ലേ​ങ്ക​യു​ടെ വ​മ്പ​ന്‍ തി​രി​ച്ചു​വ​ര​വ്. 2023 സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ന്‍ഡ്സ്ലാ​മാ​യി​രു​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ആ​ദ്യ പോ​രാ​ട്ടം മു​ത​ല്‍ കി​ടി​ല​ന്‍ പ്ര​ക​ട​ന​മാ​ണ് സ​ബ​ലേ​ങ്ക കാ​ഴ്ചവ​ച്ച​ത്.

മി​ക​ച്ച കു​തി​പ്പ് ന​ട​ത്തി സെ​മി ഫൈ​ന​ലി​ലെ​ത്തി​യ താ​രം അ​വി​ടെ മ​ഗ്ദ ലി​ന​റ്റി​നെ കീ​ഴ​ട​ക്കി​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലേ​ക്ക് മാ​ര്‍ച്ച് ചെ​യ്ത​ത്. അ​തേ സ​മ​യം 22-ം സീ​ഡാ​യി​രു​ന്ന എ​ലെ​ന റ​ബാ​ക്കി​ന വി​ക്ടോ​റി​യ അ​സ​ര​ങ്ക​യെ കീ​ഴ​ട​ക്കി യാ​യി​രു​ന്നു ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. ആ​വേ​ശം മു​റ്റി നി​ന്ന ഫൈ​ന​ലി​ല്‍ ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി അ​വ​ര്‍ മു​ന്‍ തൂ​ക്കം നേ​ടി​യെ​ങ്കി​ലും, സ​ബ​ലേ​ങ്ക​യു​ടെ ശ​ക്ത​മാ​യ തി​രി​ച്ചു വ​ര​വി​ല്‍ പി​ന്നീ​ടു​ള്ള 2 സെ​റ്റു​ക​ളി​ലും അ​വ​ര്‍ക്ക് നി​ല തെ​റ്റു​ക​യാ​യി​രു​ന്നു. യുക്രെയ്ൻ

യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യമായതിനാൽ ബലറൂസ് താരമായായല്ല സബെലങ്ക ഇവിടെ മത്സരിച്ചത്. രാജ്യത്തിന്‍റെ പരാകയ്ക്കു പകരം വെള്ളപ്പതാകയ്ക്കു കീഴിലാണ് അവർ മത്സരിച്ചത്. ഇങ്ങനെ കിരീടം നേടുന്ന ആദ്യ താരമാണ് സബലെങ്ക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com