
താനെ: ഇന്നലെ പുലർച്ചെ താനെയിലെ വാഗ്ലെ എസ്റ്റേറ്റിലെ കിസാൻ നഗറിൽ ഒരു ഫ്ലാറ്റിൽ 34 കാരിയായ സ്ത്രീയെ തർക്കത്തെ തുടർന്ന് ലിവിങ് ഇൻ പങ്കാളി കൊലപ്പെടുത്തിയതെന്നു പൊലീസ്. പുലർച്ചെ 2.45 ഓടെയാണ് സുനിത അമർ കാംബ്ലെയെ രക്തത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കാണപ്പെട്ടതെന്ന് ശ്രീനഗർ പോലീസ് പറഞ്ഞു.
നിസാര കാര്യങ്ങളുടെ പേരിൽ ഇരുവരും പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ഇത്തരമൊരു തർക്കത്തിന് ശേഷം പ്രതി വലിയ കത്തി കൊണ്ട് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതി മഹേഷ് താക്കൂർ കത്തിയും ഇരയുടെ മൊബൈൽ ഫോണും വലിച്ചെറിഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.പക്ഷേ പ്രതി രക്ഷപെടുന്നതിന് മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.